രാജി വച്ചെങ്കിലും ബിജെപിയെ വിട്ടുപോകാൻ മനസുവരാതെ അലി

രാജി വച്ചെങ്കിലും ബിജെപിയെ വിട്ടുപോകാൻ മനസുവരാതെ അലി

ബിജെപി സംസ്ഥാന സമിതിയില്‍ നിന്ന് അലി അക്‌ബര്‍ രാജിവച്ചു. തന്റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലുടെയാണ് രാജിക്കാര്യം അലി അക്‌ബര്‍ അറിയിച്ചത്. സംസ്ഥാന ബിജെപി നേതൃത്വത്തില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് രാജി എന്നതും ശ്രദ്ധേയമാണ്.

ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്ബോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങള്‍ക്ക് മനസ്സിലായി എന്ന് വരില്ല. എന്നാല്‍ ഇത് രാഷ്ട്രീയ നേതൃത്വം മനസിലാക്കണമെന്നും അലി അക്‌ബര്‍ പറയുന്നു.ചില ആനുകാലിക സംഭവങ്ങള്‍ തന്റെ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീര്‍ക്കുന്നു.എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു.പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചതായും അലി അക്‌ബര്‍ കുറിച്ചു

വാരിയം കുന്നന്‍ വിവാദത്തില്‍ പരിവാറുകാരുടെ മറുപടി എന്ന കണക്കിന് മറ്റൊരു ചിത്രം സംവിധാനം ചെയ്യുകയാണ് അലി അക്‌ബര്‍.സിനിമ പൂര്‍ത്തിയാക്കാന്‍ ഇനിയും തുക ആവിശ്യമുണ്ടെന്നും സഹായം വേണമെന്നും കാണിച്ച്‌ കഴിഞ്ഞ ദിവസമാണ് അലി അക്‌ബര്‍ കുറിപ്പ് പങ്കുവെച്ചത്.ഇതിനു തൊട്ട് പിന്നാലെയാണ് ഇപ്പോള്‍ രാജിവെക്കുന്നതെന്നും ശ്രദ്ധേയമാണ്.ഇതിനോടകം ബിജെപിയുടെ പൊതുവേദിയിലെ നിറസാന്നിദ്ധ്യമായ അലി അക്‌ബര്‍ ന്യൂനപക്ഷ വാദങ്ങള്‍ക്കുള്ള ബിജെപിയുടെ മറുപടി കൂടിയായിരുന്നു.ഇത് കൂടിയാവും രാജിയിലുടെ ബിജെപി നഷ്ടമാകുക

കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്ബോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങള്‍ക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം, അധികാരവും ആളനക്കവുമുള്ളപ്പോള്‍ ഉള്ളപ്പോള്‍ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്, വര്‍ഷങ്ങള്‍ക്കു മുന്‍പേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തില്‍ ഓടി നടന്നു പ്രവര്‍ത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം..

മുന്‍പ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധര്‍മ്മത്തെ അറിഞ്ഞു പുല്‍കിയവര്‍… രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവര്‍… അത്തരത്തില്‍ ചിലരെ വേട്ടയാടുന്നത് കണ്ടു… വേദനയുണ്ട്. ഒരുവനു നൊന്താല്‍ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാന്‍ യന്ത്രമല്ല… അതിനെ അത്തരത്തില്‍ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം, കാണുന്ന കാഴ്ചയും, കേള്‍ക്കുന്ന കേഴ്‌വിയും ഒരു മനുഷ്യനില്‍ ചലനം സൃഷ്ടിക്കും അതുകൊണ്ടാണല്ലോ ആര്‍ജ്ജുനന്‍ അധര്‍മ്മികളായ ബന്ധു ജനങ്ങള്‍ക്കിടയില്‍ വില്ലുപേക്ഷിക്കാന്‍ തയ്യാറായപ്പോള്‍ ഭാഗവാന് ഉപദേശം നല്‍കേണ്ടിവന്നത്..

കൃഷ്ണന്‍ അര്‍ജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്..
മഹാഭാരത കഥ ഓര്‍മ്മിപ്പിച്ചു എന്നേയുള്ളു…കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാന്‍, ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങള്‍.. അത് കുറിക്കാന്‍ വിരല്‍ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധര്‍മ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധര്‍മ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും,

ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീര്‍ക്കുന്നു.
എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചു… എന്ത് കര്‍ത്തവ്യമാണോ ഭഗവാന്‍ എന്നിലര്‍പ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാന്‍ ഭഗവാന്‍ സഹായിക്കട്ടെ.

രാജി വെച്ചെങ്കിലും ബിജെപിയില്‍ തുടരുമെന്ന് ആവര്‍ത്തിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. ഒടുവില്‍ ബിജെപി തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയുടെ ചിത്രം കവര്‍ ചിത്രമാക്കി അലി അക്ബര്‍ ഫേസ്ബുക്കില്‍ ഇപ്രകാരം കുറിച്ചു.

‘ഇതേന്ന് പറിച്ചുമാറ്റാന്‍ ആരും മിനക്കെടേണ്ട. അവിടെ തന്നെയുണ്ട്.’

അതുപോലെ, പാര്‍ട്ടി നേതൃത്വവുമായി തനിക്ക് അതൃപ്തിയില്ലായെന്ന് സൂചിപ്പിക്കുന്ന മറ്റൊരു വാചകം കൂടി അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ‘എന്റെ ദൈവമേ ഞാന്‍ ആരോടും ഇടഞ്ഞിട്ടുമില്ല, ഒന്നും പറഞ്ഞിട്ടുമില്ല.’ എന്നായിരുന്നു അലി അക്ബര്‍ കവര്‍ ചിത്രം മാറ്റുന്നതിന് തൊട്ട് മുമ്ബേ ഫേസ്ബുക്കില്‍ എഴുതിയത്. വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് സമിതിയില്‍ നിന്നും രാജിവെച്ചതെന്നും സിനിമയുമായി മുന്നോട്ട് പോകാനാണ് നടപടിയെന്നും അലി അക്ബര്‍ രാജിയില്‍ പ്രതികരിച്ചുകൊണ്ട് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയ എകെ നസീറിനെതിരായ നടപടി ഖേദകരമാണെന്നും അലി അക്ബര്‍ അഭിപ്രായപ്പെട്ടു.
‘എകെ നസീറിന്റെ കാര്യത്തില്‍ ഖേദമുണ്ട്. അത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. വിഷയത്തില്‍ എകെ നസീറിനൊപ്പമാണ് ഞാന്‍. അത് രാഷ്ട്രീയമല്ല.’ എന്നായിരുന്നു അലി അക്ബറിന്റെ പ്രതികരണം.

ന്യൂനപക്ഷത്തിന് ബിജെപിയില്‍ സാധ്യതയില്ലേയെന്ന ചോദ്യത്തിന് അത്തരമൊരു കാര്യത്തിനൊന്നും പ്രസക്തിയില്ല, എപി അബ്ദുള്ളക്കുട്ടിയടക്കം ദേശീയ തലത്തില്‍ പദവികള്‍ അലങ്കരിക്കുന്നില്ലേയെന്നായിരുന്നു അലി അക്ബറിന്റെ വാദം.

Leave A Reply
error: Content is protected !!