സംവിധായിക കുപ്പായം അണിയാൻ ഒരുങ്ങി നടി അഹാന കൃഷ്‍ണ

സംവിധായിക കുപ്പായം അണിയാൻ ഒരുങ്ങി നടി അഹാന കൃഷ്‍ണ

മലയാളി പ്രേക്ഷക ഹൃദയങ്ങളുടെ പ്രിയ താരമാണ് അഹാന കൃഷ്‌ണ. ഇപ്പോഴിതാ നടി അഹാന കൃഷ്‍ണ സംവിധായികയാവുന്നു. സോഷ്യല്‍ മീഡിയയിലൂടെ അഹാന തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംഗീതം ഗോവിന്ദ് വസന്ദയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിക്കുകയെന്നും അഹാന അറിയിച്ചിട്ടുണ്ട്. അതേസമയം പ്രോജക്റ്റ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ താരം ഇതുവരെ നല്‍കിയിട്ടില്ല.

ഫസ്റ്റ് ലുക്ക് പോസ്റ്ററും കൂടുതല്‍ വിവരങ്ങളും നാളെ അവതരിപ്പിക്കുമെന്നാണ് അഹാന അറിയിച്ചിരിക്കുന്നത്. അഹാനയുടെ പ്രഖ്യാപനത്തിന് ആരാധകര്‍ വലിയ സ്വീകരണമാണ് നല്‍കുന്നത്. ആരാധകരില്‍ ഭൂരിഭാഗവും ആശംസകളുമായി എത്തുന്നുണ്ട്.

Leave A Reply
error: Content is protected !!