അ​ങ്ക​മാ​ലി-​ ശ​ബ​രി റെ​യി​ല്‍വേ പാ​ത​യു​ടെ സ​ര്‍​വേ തു​ട​ങ്ങി

അ​ങ്ക​മാ​ലി-​ ശ​ബ​രി റെ​യി​ല്‍വേ പാ​ത​യു​ടെ സ​ര്‍​വേ തു​ട​ങ്ങി

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ങ്ക​മാ​ലി-​ ശ​ബ​രി റെ​യി​ല്‍വേ പാ​ത നി​ര്‍മി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി റെ​യി​ല്‍വേ .
പ​ട്ടി​മ​റ്റം, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്മ​ലം -പൊ​ടി​മ​റ്റം റോ​ഡി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​ധി​കൃ​ത​ര്‍ എ​ത്തി സ​ര്‍വേ ന​ട​പ​ടി ആ​രം​ഭി​ച്ചു. ദീ​ര്‍ഘ​കാ​ലം മു​മ്ബ് ആ​രം​ഭി​ച്ച ന​ട​പ​ടി ജ​ന​വാ​സ​കേ​ന്ദ്ര​ത്തെ തു​ട​ര്‍ന്ന്​ താ​ല്‍​ക്കാ​ലി​ക​മാ​യി ഒ​ഴി​വാ​ക്കി​യി​രു​ന്നു.

തി​ട​നാ​ട്, കാ​ള​കെ​ട്ടി, പ​ട്ടി​മ​റ്റം തു​ട​ങ്ങി​യ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ര്‍വേ അ​ട​യാ​ള​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഇ​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യ​ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ട്ട​ത് വൈ​കി​യാ​ണ്. വി​വ​രം അ​റി​ഞ്ഞ പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ ജോ​ണി​കു​ട്ടി മ​ഠ​ത്തി​ന​കം, ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ അം​​ഗ​ങ്ങ​ളാ​യ വി​മ​ല ജോ​സ​ഫ്, ജോ​ളി മ​ടു​ക്ക​കു​ഴി, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ​ത്തി വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു. ഇ​തി​നെ​പ്പ​റ്റി സെ​ബാ​സ്​​റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം.​എ​ല്‍.​എ വി​ഷ​യം നി​യ​മ​സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്നി​രു​ന്നു.

Leave A Reply
error: Content is protected !!