‘ഷൈനിങ് മുംബൈ’; സണ്ണി ലിയോണിന്റെ മുംബൈ വീട്ടില്‍ നിന്നുള്ള ചിത്രം വൈറൽ, ഏറ്റെടുത്ത് ആരാധകർ

‘ഷൈനിങ് മുംബൈ’; സണ്ണി ലിയോണിന്റെ മുംബൈ വീട്ടില്‍ നിന്നുള്ള ചിത്രം വൈറൽ, ഏറ്റെടുത്ത് ആരാധകർ

നവ മാധ്യമങ്ങളിൽ എപ്പോഴും സജീവ സാന്നിധ്യമാണ് നടി സണ്ണി ലിയോണ്‍. സിനിമാവിശേഷങ്ങളെ കുറിച്ച് മാത്രമല്ല, വീട്ടിലെ കാര്യങ്ങളും സണ്ണി ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. തന്റെ കുടുംബത്തെ കുറിച്ചും കുട്ടികളെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമെല്ലാം ആരാധകരുമായി തമാശയും സന്തോഷങ്ങളും പങ്കുവയ്ക്കാറുണ്ട് ഇവര്‍.

കൊവിഡ് മഹാമാരിയുടെ തുടക്കകാലത്ത് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ലോസ് ആഞ്ചല്‍സിലായിരുന്നു സണ്ണി. പിന്നീട് മുംബൈയിലേക്ക് താമസം മാറുകയായിരുന്നു ഇവര്‍. മാസങ്ങള്‍ക്ക് മുമ്പാണ് മുംബൈയില്‍ ക്രിസ്റ്റല്‍ ഗ്രൂപ്പ് ബില്‍ഡേഴ്‌സിന്റെ ‘അറ്റ്‌ലാന്റിസ്’ എന്ന പ്രോജക്ടിന് കീഴില്‍ വരുന്നൊരു വീട് സണ്ണി സ്വന്തമാക്കിയത്.

ആഡംബരത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നില്‍ നില്‍ക്കുന്നൊരു വീടല്ല സണ്ണി സ്വന്തമാക്കിയതെന്ന് അന്നുതന്നെ വാര്‍ത്തകളുണ്ടായിരുന്നു. അമിതാഭ് ബച്ചന്‍, നിര്‍മ്മാതാവും സംവിധായകനുമായ ആനന്ദ് എല്‍ റായ് തുടങ്ങി പല പ്രമുഖരും ഇതേ പ്രോജക്ടില്‍ വീടുകള്‍ സ്വന്തമാക്കിയിരുന്നു.

sunny leone shared photo of her mumbai homes pool

Leave A Reply
error: Content is protected !!