തിരുവനന്തപുരത്ത് ഭാര്യയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം

തിരുവനന്തപുരത്ത് ഭാര്യയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം

തിരുവനന്തപുരം: ഭാര്യയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി.

പേരൂര്‍ക്കട സ്വദേശി ബാലകൃഷ്ണന്‍ നായര്‍ക്കാണ് അഡീഷനല്‍ ജില്ലാ കോടതി ജീവപര്യന്തം തടവ് വിധിച്ചത്. ഭാര്യയായ ഗോമതിയമ്മ(58)യെ ബാലകൃഷ്ണന്‍ നായര്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

2018 ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു നാടിനെ നടുക്കിയ ആ സംഭവം അരങ്ങേറിയത്.  ഉരുളി കാണാതായതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മേശയുടെ കാല്‍ കൊണ്ട് തലയ്ക്ക് അടിച്ച്‌ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.

ഭാര്യയെ എപ്പോഴും സംശയിച്ചിരുന്ന ബാലകൃഷ്ണന്‍ നായര്‍ നിരവധി തവണ ഇരുമ്ബ് കമ്ബികൊണ്ട് അവരെ അടിക്കുകയും വീട്ടില്‍ പൂട്ടിയിടുകയും ചെയ്തിരുന്നുവെന്ന് കേസില്‍ അയല്‍വാസി മൊഴി നല്‍കിയിരുന്നു. വര്‍ഷങ്ങളായി സ്വരചേര്‍ച്ചയില്ലാതെ കഴിഞ്ഞിരുന്ന ദമ്ബതികളായിരുന്നു ഇരുവരും, എന്നും മൊഴിയില്‍ പറയുന്നു.

Leave A Reply
error: Content is protected !!