യൂത്ത് കോഡിനേറ്റര്‍മാരുടെ യോഗം ചേര്‍ന്നു

യൂത്ത് കോഡിനേറ്റര്‍മാരുടെ യോഗം ചേര്‍ന്നു

കൊല്ലം:  യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ യൂത്ത് കോഡിനേറ്റര്‍മാരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂളുകളില്‍ നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.

പ്രാദേശിക ക്ലബുകളുമായി സഹകരിച്ച് വൃത്തിയാക്കാനാണ് തീരുമാനം. സ്ത്രീ സമത്വത്തിനായുള്ള സമം ക്യാമ്പയിനിലും സജീവമായ പങ്കാളിത്തം ഉറപ്പാക്കും.
യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഷീജ, ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. എസ്. ഷബീര്‍, പഞ്ചായത്ത് കോഡിനേറ്റര്‍മാര്‍, യൂത്ത് കോഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!