ലഖിംപൂർ കൂട്ടക്കൊല ; കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്ട്രപതിയെ സന്ദർശിക്കും

ലഖിംപൂർ കൂട്ടക്കൊല ; കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്ട്രപതിയെ സന്ദർശിക്കും

ന്യൂഡൽഹി: ലഖിംപൂർ കർഷക കൂട്ടക്കൊലയിൽ നീതി തേടി രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് സംഘം ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദശിക്കും. രാവിലെ 11.30 നാണ് കൂടിക്കാഴ്ച . ഒക്ടോബർ 10 നാണ് പ്രസിഡന്‍റിനെ കാണാൻ അനുമതി തേടി കോൺഗ്രസ് നിവേദനം നൽകിയത്.

രാഹുലിന് പുറമേ ആറ്‌ നേതാക്കൾ നേതാക്കളാണ് രാഷ്ട്രപതിയെ സന്ദർശിക്കുന്ന സംഘത്തിലുള്ളത്. പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, ഗുലാം നബി ആസാദ്, എ.കെ. ആൻറണി, അധിർ രഞ്ജൻ ചൗധരി, മല്ലികാർജുൻ ഖാർഗെ എന്നിവരടങ്ങുന്ന സംഘം നടപടി ആവശ്യപ്പെട്ട് നിവേദനം സമർപ്പിക്കും.

ഇതിനിടെ, ലഖിംപൂർ ഖേരിയിലെ അക്രമ സംഭവങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കർഷകർ പ്രതിഷേധത്തിലേക്ക് വാഹനമിടിച്ചു കയറ്റിയതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിലായിരുന്നു. അതെ സമയം കേന്ദ്രമന്ത്രി രാജി വെക്കണമെന്നാണ് വ്യാപകമായി വിമർശനമുയരുന്നത് .

Leave A Reply
error: Content is protected !!