ജല്ലിക്കെട്ട് കന്നഡയിൽ ‘ഭക്ഷകരു’; ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു

ജല്ലിക്കെട്ട് കന്നഡയിൽ ‘ഭക്ഷകരു’; ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു

മലയാളത്തിൽ ഏറെ പ്രേക്ഷക പ്രീതി നേടിയ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട്. പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ് ജല്ലിക്കെട്ട്. ചിത്രത്തിന്റെ കന്നഡ മൊഴിമാറ്റം ‘ഭക്ഷകരു’ വിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.

ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ആന്റണി വർഗീസ് നായകനായി എത്തിയ ചിത്രം ഓസ്‌കാർ എൻട്രി നേടിയിരുന്നു. 2011 ന് ശേഷം മലയാളത്തിൽ നിന്ന് ഓസ്‌കാർ എൻട്രി ലഭിക്കുന്ന ചിത്രമായിരുന്നു ജല്ലിക്കെട്ട്. ടൊറോന്റോ ചലച്ചിത്രോത്സവത്തിലാണ് സിനിമ ആദ്യമായി പ്രദർശിപ്പിച്ചത്.

Leave A Reply
error: Content is protected !!