ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് ഉയരത്തിലേക്ക്

ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് ഉയരത്തിലേക്ക്

മുംബൈ: ഓഹരി സൂചികകൾ റെക്കോഡ് നേട്ടത്തോടെ കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 201 പോയന്റ് നേട്ടത്തിൽ 60,485ലും നിഫ്റ്റി 82 പോയന്റ് ഉയർന്ന് 18074ലിലുമെത്തി.

ഉപഭോക്തൃ വില സൂചിക എട്ടുമാസത്തെ താഴ്ന്ന നിലവാരമായ 4.35 ശതമാനത്തിലെത്തിയതും വ്യവസായ ഉത്പാനത്തിൽ വളർച്ച രേഖപ്പെടുത്തിയതുമാണ് ഓഹരി വിപണിക്ക് കരുത്തേകിയത് .

അതെ സമയം ടാറ്റ മോട്ടോഴ്‌സ് ഓഹരി വീണ്ടും കുതിച്ചു. 15 ശതമാനത്തോളം ഉയർന്ന് 484 നിലവാരത്തിലെത്തി. കമ്പനിയിലെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ 7,500 കോടി രൂപയുടെ നിക്ഷേപമെത്തിയതാണ് ഓഹരി നേട്ടമാക്കിയത്. യുഎസ് നിക്ഷേപ സ്ഥാപനമായ ടിപിജിയാണ് ടാറ്റ മോട്ടോഴ്‌സിൽ നിക്ഷേപം നടത്തിയത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ്, എൽആന്റ്ടി, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎൽ ടെക്, ബജാജ് ഓട്ടോ, ബജാജ് ഫിൻസർവ്, എൻടിപിസി, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേരിയ നഷ്ടത്തിലുമാണ്. അതെ സമയം സെക്ടറൽ സൂചികകൾ നേട്ടത്തിലാണ്. ഓട്ടോ സൂചിക രണ്ടുശതമാനത്തിലേറെ ഉയർന്നു.

Leave A Reply
error: Content is protected !!