‘ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നൊഴിവാക്കിയത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല’; ഡേവിഡ് വാര്‍ണര്‍

‘ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നൊഴിവാക്കിയത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല’; ഡേവിഡ് വാര്‍ണര്‍

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസഴ്സ് ഹൈദരാബാദിന്‍റെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ആദ്യം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പിന്നീട് ടീമില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ഐപിഎല്‍ ആദ്യപാദത്തിലെ ടീമിന്‍റെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെയാണ് വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നൊഴിവാക്കി കെയ്ന്‍ വില്യംസണെ ഹൈദരാബാദ് ക്യാപ്റ്റനാക്കിയത്.

എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നൊഴിവാക്കാനുള്ള കാരണമെന്താണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും ആരും ഇതുവരെ തന്നോട് വിശദീകരിച്ചിട്ടില്ലെന്നും വാര്‍ണര്‍ സ്പോര്‍ട്സ് ടുഡേയോട് പറഞ്ഞു. ടീം ഉടമകളോടും പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസിനോടും വിവിഎസ് ലക്ഷ്മണ്‍, ടോം മൂഡി, മുരളീധരന്‍ എന്നിവരോടുമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ. തന്നെ പുറത്താക്കാനുള്ള തീരുമാനം ഏകകണ്ഠമാവണമായിരുന്നു. കാരണം എനിക്ക് വേണ്ടി സംസാരിക്കുന്നത് ആരാണെന്നും എതിര്‍ക്കുന്നത് ആരാണെന്നും എനിക്കറിയില്ലല്ലോ എന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply
error: Content is protected !!