നരഭോജി കടുവയെ വീണ്ടും എ​സ്​റ്റേറ്റ് ഭാഗത്ത് കണ്ടതായി സംശയം

നരഭോജി കടുവയെ വീണ്ടും എ​സ്​റ്റേറ്റ് ഭാഗത്ത് കണ്ടതായി സംശയം

ഗൂ​ഡ​ല്ലൂ​ര്‍: ന​ര​ഭോ​ജി ക​ടു​വ വീ​ണ്ടും ദേ​വ​ന്‍ എ​സ്​​േ​റ്റ​റ്റ് ഭാ​ഗത്ത് എ​ത്തി​യ​താ​യി സം​ശ​യം. ഇ​തു​സം​ബ​ന്ധി​ച്ച്‌ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ ചൊ​വ്വാ​ഴ്ച തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി​ക്ക് പോ​ക​രു​തെ​ന്ന്​​ മാ​നേ​ജ്മെന്‍റ് അ​റി​യി​ച്ചു. അ​വ​സാ​ന​മാ​യി മ​സി​ന​ഗു​ഡി​യി​ല്‍ ക​ടു​വ​ക്കി​ര​യാ​യ​ത് മ​ങ്ക​ള​ബ​സു​വ​ന്‍ എ​ന്ന ആ​ദി​വാ​സി വ​യോ​ധി​ക​നാ​ണ്.

ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള തി​ര​ച്ചി​ല്‍ ദേ​വ​ന്‍, മേ​ഫീ​ല്‍​ഡ് ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്നെ​ങ്കി​ലും ക​ടു​വ ര​ക്ഷ​പ്പെ​ട്ടു മ​സി​ന​ഗു​ഡി​യി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. 17 ദി​വ​സം പി​ന്നി​ട്ടി​ട്ടും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. മ​സി​ന​ഗു​ഡി ഭാ​ഗ​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ല്‍ പ​തി​ഞ്ഞ ക​ടു​വ​ക​ള്‍ T23 എ​ന്ന് ന​മ്ബ​റി​ട്ട് തി​ര​യു​ന്ന ക​ടു​വ​യ​െ​ല്ല​ന്നാ​ണ് വ​ന​പാ​ല​ക​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​പ്പോ​ള്‍, ക​ടു​വ മ​സി​ന​ഗു​ഡി ഭാ​ഗ​ത്തു​നി​ന്ന് മാ​റി ദേ​വ​ന്‍ എ​സ്​​റ്റേ​റ്റ് ഭാ​ഗ​ത്തേ​ക്കു​ത​ന്നെ ക​ട​ന്ന​താ​യാ​ണ് പ​റ​യു​ന്ന​ത്. മു​തു​മ​ല കോ​ഴി​ക​ണ്ടി ഭാ​ഗ​ത്തും ക​ടു​വ​യെ ക​ണ്ട​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട് . അ​തി​നാ​ല്‍​ത​ന്നെ മു​തു​മ​ല, ശ്രീ​മ​ധു​ര, ദേ​വ​ന്‍ എ​സ്​​റ്റേ​റ്റ്, മേ​ഫീ​ല്‍​ഡ് ഭാ​ഗ​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് വ​ന​പാ​ല​ക​രു​ടെ മു​ന്ന​റി​യി​പ്പ്.ശ്രീ​മ​ധു​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍​റ് കെ.​ആ​ര്‍. സു​നി​ലി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ മൈ​ക്കി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പു വി​ളി​ച്ചു​പ​റ​ഞ്ഞു. ഇ​തി​നി​ടെ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മു​ത്ത​ങ്ങ ഭാ​ഗ​ത്തേ​ക്കും ക​ട​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു.

Leave A Reply
error: Content is protected !!