ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യ പാ​ക് ഭീ​ക​ര​ൻ ഇ​ന്ത്യ​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത് 13 വ​ർ​ഷമെന്ന്

ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യ പാ​ക് ഭീ​ക​ര​ൻ ഇ​ന്ത്യ​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത് 13 വ​ർ​ഷമെന്ന്

ന്യൂ​ഡ​ൽ​ഹി: തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ നി​ന്ന് അ​റ​സ്റ്റി​ലാ​യ പാ​ക് ഭീ​ക​ര​ൻ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് (40) വ്യാ​ജ രേ​ഖ​ക​ൾ സൃഷ്ടിച്ച് 13 വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് വെളിപ്പെടുത്തൽ . ഐ​എ​സ് സ്ലീ​പ്പ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ലി അ​ഹ​മ്മ​ദ് എ​ന്ന വ്യാ​ജ പേ​രി​ലാ​ണ് ഇ​യാ​ൾ ഇ​വി​ടെ താ​മ​സി​ച്ച​തെ​ന്നും ഡ​ല്‍​ഹി സ്‌​പെ​ഷ​ല്‍ സെ​ല്‍ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് പ്ര​മോ​ദ് കു​ശ്‌​വാ​ഹ വ്യക്തമാക്കി .

രാജ്യ തലസ്ഥാനത്തെ ല​ക്ഷ്മി ന​ഗ​റി​ല്‍ നി​ന്നാ​ണ് പാ​ക് പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ അ​ഷ്​റ​ഫി​നെ ഡ​ൽ​ഹി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പാ​ക്കി​സ്ഥാ​ന്‍ ചാ​ര സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബം​ഗ്ലാ​ദേ​ശി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​യാ​ളെ പി​ടി​യ​തി​ലൂ​ടെ ന​വ​രാ​ത്രി ആ​ഘോ​ഷ​കാ​ല​ത്ത് ന​ട​ത്താ​നി​രു​ന്ന വ​ലി​യ ഭീ​ക​രാ​ക്ര​മ​ണ പ​ദ്ധ​തി ത​ക​ര്‍​ത്തെ​ന്നും പോ​ലീ​സ് ചൂണ്ടിക്കാട്ടി .

അതെ സമയം ജമ്മുവിലെ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ‌ അ​ട​ക്കം അ​ഷ്​ഫി​ന് പ​ങ്കു​ള്ള​താ​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​ . ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് എ​കെ 47 തോ​ക്കും 60 തി​ര​ക​ളും ര​ണ്ട് പി​സ്റ്റ​ളു​ക​ളും അ​തി​ന്‍റെ 50 തി​ര​ക​ളും ഒ​രു ഗ്ര​നേ​ഡും ക​ണ്ടെ​ടു​ത്തു.

ഇ​ന്ത്യ​ന്‍ പാ​സ്‌​പോ​ര്‍​ട്ട് കൈ​വ​ശപെടുത്തിയ ഇയാൾ താ​യ്‌​ല​ന്‍​ഡി​ലേ​ക്കും സൗ​ദി​യി​ലേ​ക്കും യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്. മ​റ്റ് തി​രി​ച്ച​റി​യി​ല്‍ രേ​ഖ​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​യാ​ള്‍ ഗാ​സി​യ​ബാ​ദ് സ്വ​ദേ​ശി​നി​യെ വി​വാ​ഹം ചെ​യ്തി​രു​ന്നു എ​ന്നും പോ​ലീ​സ് വ്യക്തമാക്കി .

Leave A Reply
error: Content is protected !!