മുക്കിലും മൂലയിലും കൊടിമരങ്ങള്‍; വിമർശനവുമായി ഹൈക്കോടതി

മുക്കിലും മൂലയിലും കൊടിമരങ്ങള്‍; വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് മുക്കിലും മൂലയിലും കൊടിമരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഈ കൊടിമരങ്ങള്‍ അനുമതിയോടെ നാട്ടിയതാണോയെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

എന്തടിസ്ഥാനത്തിലാണെന്ന് ഇത്തരത്തിൽ കൊടിമരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഇവ കൊടിമരങ്ങള്‍ പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ടെന്നും സിംഗിള്‍ബെഞ്ച് ചൂണ്ടികാട്ടി.

പന്തളത്തെ മന്നം ആയുര്‍വേദ കോ ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജിനു മുന്നിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളജ് മാനേജ്‌മെന്റായ മന്നം ഷുഗര്‍മില്‍സ് കോ ഓപ്പറേറ്റീവ് ലി. നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്.

 

Leave A Reply
error: Content is protected !!