സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി ഗവേഷകര്‍ക്ക് റേഡിയോ സിഗ്നലുകള്‍ ലഭിച്ചു

സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി ഗവേഷകര്‍ക്ക് റേഡിയോ സിഗ്നലുകള്‍ ലഭിച്ചു

ആംസ്റ്റർഡാം :സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി ഗവേഷകര്‍ക്ക് റേഡിയോ സിഗ്നലുകള്‍ ലഭിച്ചു. നെതര്‍ലന്‍ഡിലെ ശക്തിയേറിയ ലോ ഫ്രീക്വന്‍സി അറേ (ലോഫര്‍) റേഡിയോ ആന്റിന ഉപയോഗിച്ചാണ് റേഡിയോ സിഗ്നല്‍ പിടിച്ചെടുത്തത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു നക്ഷത്രത്തില്‍ നിന്നാണ് ഈ സിഗ്നലുകള്‍ ലഭിച്ചത്.

ക്വീൻസ് ലാന്റ് സർവ്വകലാശാലയിലെ ഡോ ബെഞ്ചമിൻ പോപ്പും ഡച്ച് നാഷണൽ ഒബ്സർവേറ്ററിയിലെ (ആസ്ട്രോൺ) അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമാണ് റേഡിയോ സിഗ്‌നൽ പിടിച്ചെടുത്തത്. ലോഫർ ഉപയോഗിച്ച് പുതിയ ഗ്രഹങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്. ശൂന്യാകാശത്ത് മറഞ്ഞിരിക്കുന്ന ഗ്രഹങ്ങളെ കണ്ടെത്തുന്ന ഈ വിദ്യയിലൂടെ അന്യഗ്രഹ ജീവനെകുറിച്ച് കൂടുതൽ പഠനം നടത്താൻ സാധിക്കും.19 ചുവന്ന ചെറിയ നക്ഷത്രങ്ങളിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. ഇതിൽ നാലെണ്ണത്തിൽ നിന്നുള്ള സിഗ്നലുകൾ അവയ്‌ക്ക് ചുറ്റും ഗ്രഹങ്ങൾ വലംവെയ്‌ക്കുന്നതിന്റെ സൂചന നൽകുന്നുണ്ട്.

Leave A Reply
error: Content is protected !!