ലിബിയയിൽ അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 16 മരണം

ലിബിയയിൽ അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 16 മരണം

ട്രിപ്പോളി: ലിബിയയിൽ അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 16 മരണം.അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. 187 പേരെ രക്ഷപെടുത്തിയതായി ലിബിയൻ തീരരക്ഷാ സേന അറിയിച്ചു.

2011ൽ ഗദ്ദാഫി ഭരണം അവസാനിച്ച ശേഷം കടുത്ത ആഭ്യന്തര കലാപവും ആക്രമണങ്ങളും കൊണ്ട് പൊറുതി മുട്ടിയ ലിബിയൻ ജനത വൻ തോതിൽ രാജ്യത്ത് നിന്ന് പലായനം തുടരുകയാണ്. മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്.

Leave A Reply
error: Content is protected !!