സിപിഎം ലക്ഷ്യം ബിജെപി മുക്ത ഭാരതം

സിപിഎം ലക്ഷ്യം ബിജെപി മുക്ത ഭാരതം

ബിജെപിയെ ഒറ്റപ്പെടുത്താനും ബിജെപി മുക്ത ഭാരതം കെട്ടിപ്പടുക്കാനുമാണ് സിപിഎമ്മിന്റെ ലക്ഷ്യമെങ്കിൽ അതിന് ഒരു ചെറിയ കഷികളെപ്പോലും മാറ്റി നിറുത്തിക്കൂടാ . അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന് പറയുന്നതുപോലെ ബിജെപി ഒഴിച്ച് എല്ലാ കക്ഷികളെയും കോർത്തിണക്കണം .

ബി.ജെ.പി.യെ ഒറ്റപ്പെടുത്തുകയും തോൽപ്പിക്കുകയുമാണ് സി.പി.എമ്മിന്റെ മുഖ്യദൗത്യമെന്നും അതിന് കോൺഗ്രസിനോട് അയിത്തം കാട്ടില്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പറഞ്ഞു . അതിൽ ഊന്നിയായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരടു രാഷ്ട്രീയപ്രമേയമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രിലില്‍ കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇത് പറഞ്ഞത് .

കോണ്‍ഗ്രസിനോട് തൊട്ടുകൂടായ്മയുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തമിഴ്‌നാട്, അസം തിരഞ്ഞെടുപ്പുകളില്‍ കണ്ടതല്ലേയെന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. സി.പി.എമ്മിനെ സ്വതന്ത്രമായി ശക്തിപ്പെടുത്തുകയും സ്വതന്ത്രമായ രാഷ്ട്രീയ ഇടപെടലുകള്‍ക്കുള്ള ശേഷി വര്‍ധിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം.

ഇതിന് ഊന്നല്‍ നല്‍കിയാവും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരടു രാഷ്ട്രീയപ്രമേയമടക്കമുള്ള റിപ്പോര്‍ട്ടുകള്‍. നിലവിലെ അടവുനയത്തില്‍ ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങള്‍ വേണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് അന്തിമ തീരുമാനമെടുക്കും.

കരടു രാഷ്ട്രീയപ്രമേയത്തിന് പി.ബി. രൂപരേഖ തയ്യാറാക്കി. ഇതു കേന്ദ്രകമ്മിറ്റിയില്‍ വിശദമായ ചര്‍ച്ചയ്ക്കു വെക്കും. തുടര്‍ന്ന്, കരടു റിപ്പോര്‍ട്ട് തയ്യാറാക്കി വിവിധ ഭാഷകളില്‍ പരിഭാഷപ്പെടുത്തി പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും ചര്‍ച്ച ചെയ്യും.

അവയിലെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചുള്ള കരട് റിപ്പോര്‍ട്ടായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുക. പാര്‍ട്ടിയംഗങ്ങള്‍ക്ക് കേന്ദ്രകമ്മിറ്റിയെ നേരിട്ടും അഭിപ്രായങ്ങള്‍ അറിയിക്കാം .

തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്കെതിരായ വോട്ടുകള്‍ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കും. അതതു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ബി.ജെ.പി.വിരുദ്ധ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്ന കാര്യം തീരുമാനിക്കും.

ഉത്തര്‍പ്രദേശിലേതുൾപ്പെടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. വിരുദ്ധവോട്ടുകള്‍ ഏകീകരിപ്പിക്കാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കും.

https://www.youtube.com/watch?v=skvgD7yGJ5w

 

 

 

Leave A Reply
error: Content is protected !!