പാലക്കാട് ജില്ലയില്‍ ഇന്ന് 592 പേർക്ക് കൂടി കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് 592 പേർക്ക് കൂടി കോവിഡ്

പാലക്കാട് ജില്ലയില് ഇന്ന് (ഒക്ടോബർ 12) 592 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 368 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 218 പേർ,
6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.735 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 5394 പരിശോധന നടത്തിയതിലാണ് 592 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10.97 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 7076 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 12 പേർ ആലപ്പുഴ ജില്ലയിലും 15 പേർ വീതം എറണാകുളം, ഇടുക്കി ജില്ലകളിലും16 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 80 പേർ കോഴിക്കോട് ജില്ലയിലും 89 പേർ തൃശ്ശൂർ ജില്ലയിലും 225 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
Leave A Reply
error: Content is protected !!