ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജി നാല് വർഷ ഡിപ്ലോമ കോഴ്‌സ്

ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജി നാല് വർഷ ഡിപ്ലോമ കോഴ്‌സ്

സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാർ കേറ്ററിംഗ് കോളേജിലെ 2021-22 അധ്യയന വർഷത്തെ   ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി നാല് വർഷ ഡിപ്ലോമ കോഴ്‌സ്  പ്രവേശന നടപടികൾ നാളെ (13) മുതൽ ആരംഭിക്കും.

SSLC/THSLC മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയവർക്ക് www.polyadmission.org/dhm എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.  പൊതു വിഭാഗങ്ങൾക്ക്  150 രൂപയും, പട്ടിക ജാതി /പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക്  75 രൂപയുമാണ് അപേക്ഷാ ഫീസ്.  

യോഗ്യത നേടുന്നതിന് രണ്ടിൽ കൂടുതൽ തവണ അവസരങ്ങൾ വിനിയോഗിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. ഈ മാസം 19 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ്ബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പക്ടസിൽ ലഭ്യമാണ്.

Leave A Reply
error: Content is protected !!