പുതിയ നിബന്ധനങ്ങളുമായി 18 മുതൽ കോളജുകൾ പൂർണമായും തുറക്കാൻ തീരുമാനം

പുതിയ നിബന്ധനങ്ങളുമായി 18 മുതൽ കോളജുകൾ പൂർണമായും തുറക്കാൻ തീരുമാനം

കോവിഡ് ചട്ടം പാലിച്ചും വാക്‌സിൻ ക്യാമ്പ് സംഘടിപ്പിക്കുന്നതടക്കം പ്രതിരോധത്തിന് അവസരം ഒരുക്കിയും പുതിയ ചിട്ടകളുമായി 18 ന് കോളേജ് പൂർണമായി തുറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ക്ലാസുകളുടെ സമയക്രമവും മറ്റു ക്രമീകരണങ്ങളും മുമ്പിറക്കിയ ഉത്തരവ് പ്രകാരം നടക്കും.

സ്ഥാപനതലത്തിൽ അക്കാര്യത്തിൽ ഉചിത തീരുമാനമെടുക്കാം. കോവിഡ് പ്രോട്ടോക്കോൾ ബോധവത്കരണത്തോടെ ക്ലാസുകൾ തുടങ്ങും. ലിംഗ പദവി കാര്യത്തിൽ പ്രത്യേക ക്ലാസുകൾ നൽകും. വിനോദയാത്രകൾ സംഘടിപ്പിക്കാൻ അനുമതിയില്ല. ലാബും ലൈബ്രറികളും ഉപയോഗിക്കാൻ സ്ഥാപനങ്ങൾ സൗകര്യം ഒരുക്കികൊടുക്കണം. പശ്ചാത്തലസൗകര്യം, ലാബ്-ലൈബ്രറി സൗകര്യങ്ങൾ എന്നിവയുടെ വികസനത്തിന് സ്ഥാപനമേധാവികൾ മുൻകൈയെടുക്കണം. പ്രിൻസിപ്പൽമാരെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിൽ മന്ത്രി ഡോ. ആർ ബിന്ദു നിർദേശങ്ങൾ വ്യക്തമാക്കി.

Leave A Reply
error: Content is protected !!