ബിജെപി സംസ്ഥാനസമിതി അംഗത്വ സ്ഥാനത്ത് നിന്നും അലി അക്ബർ രാജിവെച്ചതായി റിപ്പോർട്ടുകൾ

ബിജെപി സംസ്ഥാനസമിതി അംഗത്വ സ്ഥാനത്ത് നിന്നും അലി അക്ബർ രാജിവെച്ചതായി റിപ്പോർട്ടുകൾ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അംഗത്വം രാജിവെച്ച് സംവിധായകൻ അലി അക്ബർ. എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞതായി അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ വ്യക്തമാക്കി. പക്ഷങ്ങളില്ലാതെ ഇനി മുൻപോട്ടു പോവാൻ തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പുനഃസംഘടനയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ഒരു മുസൽമാൻ ഭാരതീയ ജനതാപാർട്ടിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങൾക്ക് മനസ്സിലായില്ലെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന് മനസിലാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave A Reply
error: Content is protected !!