ഓടികൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽ തുറന്നു; പത്തുവയസുകാരൻ വീണ് മരിച്ചു

ഓടികൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽ തുറന്നു; പത്തുവയസുകാരൻ വീണ് മരിച്ചു

കോട്ടയം: ശുചിമുറിയുടെ വാതിലെന്ന് കരുതി ഓടികൊണ്ടിരുന്ന ട്രെയിനിന്റെ പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസുകാരൻ ട്രെയിനിൽ നിന്നും വീണ് മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണ് കൊച്ചുവേളി – നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ നിന്നും വീണ് മരിച്ചത്. കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇഷാൻ.

ഇന്നലെ രാത്രി 11.45ന് കോട്ടയം മൂലേടത്ത് വച്ചാണ് സംഭവം നടന്നത്. ശുചിമുറിയിൽ പോകാനെഴുന്നേറ്റ ഇഷാന് വാതിൽ മാറിപ്പോയതാണെന്ന് കരുതുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവം നടന്ന ഉടനെ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave A Reply
error: Content is protected !!