”കള്ളൻ കപ്പലിൽ ആണോ?”; അറബിക്കടലിലെ കാലാവസ്ഥാ നിരീക്ഷണ യന്ത്രത്തിനായുള്ള തെരച്ചില്‍ തുടരുന്നു

”കള്ളൻ കപ്പലിൽ ആണോ?”; അറബിക്കടലിലെ കാലാവസ്ഥാ നിരീക്ഷണ യന്ത്രത്തിനായുള്ള തെരച്ചില്‍ തുടരുന്നു

കൊച്ചി: അറബിക്കടലില്‍ നിന്നും അപ്രത്യക്ഷമായ കാലാവസ്ഥാ നിരീക്ഷണ യന്ത്രത്തിനായി കാസര്‍കോട്, കണ്ണൂര്‍ കടലില്‍ തെരച്ചില്‍ ഇപ്പോഴും തുടരുന്നു. കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് സ്ഥാപിച്ച വേവ് റൈഡര്‍ ബോയ് ആണ് കാണാതായത്. ഭൗമ ശാസ്ത്ര വകുപ്പ് ഉദ്യോഗസ്ഥര്‍ കാസർഗോഡ് എത്തി പരിശോധന നടത്തുകയും ചെയ്തു.

സുനാമി, കൊടുങ്കാറ്റ്, കടലിലെ കാലാവസ്ഥാ മാറ്റം എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഉപകരണമാണ് കാണാതായത്. ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി നിരീക്ഷണത്തിനായി കടലില്‍ സ്ഥാപിച്ചതാണ് ഈ വേവ് റൈഡര്‍ ബോയ്. ചില മത്സ്യ തൊഴിലാളികള്‍ ഈ ബോയ്ക്ക് മുകളില്‍ കയറി നില്ക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.

ഒരു വര്‍ഷത്തോളമായി ശേഖരിച്ച വിവരങ്ങള്‍ ഉണ്ട് ബോയ് യില്‍. അതുകൊണ്ട് തന്നെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമമാണ് നടക്കുന്നത്. ബോയ് ഇപ്പോള്‍ കടലിലൂടെ ഒഴുകി കാസര്‍കോട് ഭാഗത്ത് എത്തിയിരിക്കാമെന്നാണ് നിഗമനം. മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ വേവ് റൈഡര്‍ ബോയ് കണ്ടെത്തനാകുമെന്നാണ് പ്രതീക്ഷകൾ.വേവ് റൈഡര്‍ ബോയ് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നാണ് അഭ്യര്‍ത്ഥന. കര്‍ണാടക കടലിലും പരിശോധന നടത്താനും അധികൃതർ തീരുമാനം എടുത്തു.

Leave A Reply
error: Content is protected !!