‘ആത്മാവിനെ തേടാൻ ‘ ഞായറാഴ്ച അവധി​ ആവശ്യപ്പെട്ട്​ എൻജിനീയർ ; സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തി അപേക്ഷ

‘ആത്മാവിനെ തേടാൻ ‘ ഞായറാഴ്ച അവധി​ ആവശ്യപ്പെട്ട്​ എൻജിനീയർ ; സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തി അപേക്ഷ

ഭോപാൽ: ഞായറാഴ്ച ദിവസം അവധി അനുവദിക്കാൻ വേണ്ടി സർക്കാർ എൻജിനീയർ നൽകിയ അപേക്ഷയാണ്​ നിലവിൽ മധ്യപ്രദേശിലെ വാട്​സ്​ആപ്പ്​ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് .

തന്‍റെ ആത്മാവിനെ തേടുന്നതിനായാണ്​ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതിയി​ലെ ഡെപ്യൂട്ടി എൻജിനീയറായ രാംകുമാർ യാദവ്​ ഞായറാഴ്ച അവധി വേണമെന്ന്​ മേലുദ്യോഗസ്​ഥനോട്​ വാട്​സ്​ആപ്പ്​ സന്ദേശത്തിലൂടെ ആവശ്യവുമായി രംഗത്തെത്തിയത് .

തന്‍റെ പൂർവജന്മത്തിലെ ചില സംഗതികൾ സ്വപ്​നത്തിലൂടെ ഓർമയിൽ വന്നതായും അദ്ദേഹം അവകാശപ്പെടുന്നു .. എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി തന്‍റെ ബാല്യകാല സുഹൃത്തായ നകുൽ ആണെന്നും ആർ.എസ്​.എസ്​ അധ്യക്ഷൻ ശകുനി അമ്മാവനാണെന്നും യാദവ്​ തന്‍റെ സന്ദേശത്തിൽ വിശദീകരിച്ചു.

‘പൂർവ ജന്മത്തെക്കുറിച്ച് കൂടുതൽ അറിയാൻ എനിക്ക് ഗീത പഠിക്കാൻ ആഗ്രഹമുണ്ട്. അഹങ്കാരം ഇല്ലാതാക്കാൻ വീടുതോറും ഭിക്ഷ യാചിക്കും. ഇത് ആത്മാവിന്‍റെ പ്രശ്നമായതിനാൽ, ഞായറാഴ്ച അവധി നൽകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു’ -പഞ്ചായത്തിന്‍റെ വാട്​സ്​ആപ്പ്​ ​ഗ്രൂപ്പിൽ അദ്ദേഹം എഴുതി.

അതെ സമയം ചിലപ്പോൾ ഞായറാഴ്ചകളിൽ ജോലിയുണ്ടാവാറുണ്ടെന്നും എന്നാൽ ആത്മീയതയിൽ കേന്ദീകരിക്കുന്നതിനാൽ ഗീത വായിക്കാൻ ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും യാദവ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ‘അസദുദ്ദീൻ ഉവൈസി എന്‍റെ ബാല്യകാല സുഹൃത്താണെന്ന്​ ഞാൻ സ്വപ്നം കണ്ടു. മോഹൻ ഭാഗവതും ശകുനി മാമയായി ഉണ്ടായിരുന്നു’ – അദ്ദേഹം പറഞ്ഞു.

‘അഹംഭാവത്തിൽ നിന്ന്​ മുക്തനാകാൻ ഞായറാഴ്​ചയും കഠിനാധ്വാനം ചെയ്യൂ ‘എന്നായിരുന്നു പഞ്ചായത്ത്​ സി.ഇ.ഒ പരാഗ്​ പന്തി യാദവ്​ നൽകിയ മറുപടി.ആളുകൾ സ്വന്തം ആഗ്രഹപ്രകാരം അവധിദിനം ചെലവഴിക്കാൻ ആഗ്രഹിക്കുന്നത് അഹംഭാവത്തിന്‍റെ പുറത്താണെന്നും ഇത്​ വേരോടെ നശിപ്പിക്കപ്പെടേണ്ടതാണെന്നും യാദവ് പറഞ്ഞു. അതിനാൽ യാദവ് എല്ലാ ഞായറാഴ്ചയും ജോലി ചെയ്യണമെന്നായിരുന്നു സി.ഇ.ഒയുടെ മറുപടി.

അതെ സമയം വിചിത്രമായ അവധി അഭ്യർഥന കാരണം ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തോ എന്ന കാര്യം വ്യക്തമല്ലെങ്കിലും സംഗതി സമൂഹ മാധ്യമത്തിൽ ചിരി പടർത്തിയിട്ടുണ്ട് .

Leave A Reply
error: Content is protected !!