കടയിരുപ്പിൽ തെരുവുനായ ശല്യം

കടയിരുപ്പിൽ തെരുവുനായ ശല്യം

കടയിരുപ്പിൽ തെരുവുനായ്ക്കളുടെ ശല്യം കാരണം ജനം ഭീതിയിലായി. വെള്ളിയാഴ്ച 14 നായ്ക്കളാണ് കൂട്ടമായി റോഡിലിറങ്ങി ജനത്തെ ഭയപ്പെടുത്തിയത്. വ്യാഴാഴ്ച വലമ്പൂർ കുരിശിനു സമീപം സ്കൂട്ടർ യാത്രിക നായ കുറുകെച്ചാടി സ്കൂട്ടർ മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം തെരുവുനായ കടിച്ച കുട്ടി പേവിഷ ബാധയേറ്റ്‌ മരിച്ച വാർത്ത വന്നതോടെയാണ് നാട്ടുകാർക്ക് ഭീതിയായത്. ഐക്കരനാട് പഞ്ചായത്തിലെ കടയിരുപ്പ് ആശുപത്രി ജങ്‌ഷൻ, വലമ്പൂർ കുരിശ്, കടയിരുപ്പ് സ്കൂൾ ജങ്‌ഷൻ എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നത്. കടയിരുപ്പിലെ ആശുപത്രിക്കവലയിലും വലമ്പൂർ കുരിശിനടുത്തുള്ള വളവിലും കമ്യൂണിറ്റി ഹാളിനു മുമ്പിലുള്ള വളവിലും നായ്ക്കൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം പതിവായിട്ടുണ്ട്.

Leave A Reply
error: Content is protected !!