എം.കെ സ്​റ്റാലിന്റെ സുരക്ഷാ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറക്കാൻ തീരുമാനം

എം.കെ സ്​റ്റാലിന്റെ സുരക്ഷാ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറക്കാൻ തീരുമാനം

ചെന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്​റ്റാലിന്റെ സുരക്ഷാ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറക്കാൻ തീരുമാനം. ചെന്നൈയിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചന യോഗത്തിലാണ് തീരുമാനം.

സാധാരണനിലയിൽ ചുരുങ്ങിയത്​ 12 വാഹനങ്ങളെങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിലുണ്ടാവും. ഇത്​ ആറായി കുറക്കാനാണ്​ തീരുമാനം.പൊതുജനങ്ങൾക്ക്​ ബുദ്ധിമുട്ട്​ ഉണ്ടാവാത്ത നിലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്നതുവരെ വാഹന ഗതാഗതം നിർത്തി വെക്കുന്ന പതിവും ഇനിയുണ്ടാവില്ല.

Leave A Reply
error: Content is protected !!