ആറ് വയസ്സുകാരന്റെ കൊലപാതകം: പ്രതി നാല് ദിവസം പോലീസ് കസ്റ്റഡിയിൽ

ആറ് വയസ്സുകാരന്റെ കൊലപാതകം: പ്രതി നാല് ദിവസം പോലീസ് കസ്റ്റഡിയിൽ

ആനച്ചാലിൽ ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്ന പ്രതി ഷാനെ തൊടുപുഴ പോക്സോ കോടതി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. തലയ്ക്കടിയേറ്റ് ആശുപത്രിയിൽ കഴിയുന്ന ആനച്ചാൽ ആമകണ്ടം വടക്കേതാഴെ റിയാസിെൻറ ഭാര്യ സഫിയ (45), മാതാവ് സൈനബ (70) എന്നിവർ മൊഴി നൽകാൻ ഇപ്പോഴും പ്രാപ്തരായിട്ടില്ല.

രക്ഷപ്പെട്ട പെൺകുട്ടിയെ മാനസികമായി ഉപദ്രവിച്ചതിന് പോലീസ് പോക്സോ കേസ് എടുത്തിരുന്നു. കേസിൽ കൂടുതൽ അന്വേഷണം ഇനിയും നടത്താനുണ്ട്. പ്രതി ഉപേക്ഷിച്ച തുണികൾ ക്യത്യത്തിനുശേഷം പ്രതി പോയ സ്ഥലങ്ങൾ എന്നിവ സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണ്. ഇവർ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. റിയാസിെൻറ മകൻ ആറുവയസ്സുള്ള അൽത്താഫാണ് കൊല്ലപ്പെട്ടത്. മൂന്നിന് പുലർച്ചെയായിരുന്നു സംഭവം.

Leave A Reply
error: Content is protected !!