സന്നിദാനന്ദന്റെ വേറിട്ട ആലാപന ശൈലിയിൽ ‘എഗൈൻ ജി.പി.എസി’ന്റെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

സന്നിദാനന്ദന്റെ വേറിട്ട ആലാപന ശൈലിയിൽ ‘എഗൈൻ ജി.പി.എസി’ന്റെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

പുത്തൻ പടം സിനിമാസിന്റെ ബാനറിൽ റാഫി വേലുപ്പാടം നായകനാവുന്ന ചിത്രം ‘എഗൈൻ ജി.പി.എസി’ന്റെ രണ്ടാമത്തെ സോങ്ങും പുറത്തിറങ്ങി. റാഫി വേലുപ്പാടത്തിന്റെ വരികൾക്ക് രാഗേഷ് സ്വാമിനാഥൻ സംഗീതം പകർന്ന് ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധേയനായ സന്നിദാനന്ദന്റെ വേറിട്ട ആലാപന ശൈലിയിലാണ് ഗാനം റിലീസായിരിക്കുന്നത്. ഒട്ടനവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ വിതരണത്തിനെത്തിച്ച മില്ലേനിയം ഓഡിയോസ് ആണ് ‘എഗൈൻ ജി.പി.എസി’ ന്റെ ടൈറ്റിൽ സോങ്ങ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. സുഹൃത്ത്‌ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ കഥ, തിരക്കഥ സംവിധാനം റാഫി വേലുപ്പാടം തന്നെയാണ് നിർവഹിക്കുന്നത്.

ചിത്രത്തിൽ അജീഷ്‌ കോട്ടയം, ശിവദാസൻ മാരമ്പിള്ളി, മനീഷ്‌, സഞ്ജു ശിവ, ലിജോ അഗസ്റ്റിൻ, മനോജ്‌ വലംചുസി, കോട്ടയം പുരുഷൻ, അമ്പിളി തുടങ്ങിയവരാണ്‌ മറ്റ് അഭിനേതാക്കൾ. ടി. ഷമീർ മുഹമ്മദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം മിൽജോ ജോണിയാണ്.

രാഗേഷ്‌ സ്വാമിനാഥൻ സംഗീതം നൽകിയ ഗാനങൾ ആലപിക്കുന്നത് സിത്താര കൃഷ്ണകുമാർ, സന്നിദാനന്ദൻ, രാഗേഷ്‌ സ്വാമിനാഥൻ എന്നിവരാണ്. സ്റ്റുഡിയോ: ശ്രീ രാഗം തൃശ്ശൂർ, ഗാനരചന: റാഫി വേലുപ്പാടം, രാഗേഷ്‌ സ്വാമിനാഥൻ പ്രൊഡക്ഷൻ കണ്ട്രോളർ: ഹോച്ച്മിൻ കെ.സി, പി.ആർ.ഓ: പി ശിവപ്രസാദ്‌ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ‘എഗൈൻ ജി.പി.എസ്’ എന്ന ഈ ത്രില്ലെർ ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ റിലീസിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ അടക്കമുള്ളവരുടെ പ്രതീക്ഷ.

Leave A Reply
error: Content is protected !!