കത്വ കേസ് അഭിഭാഷക ദീപികാ സിങ് രജാവത്ത് നാളെ കോൺഗ്രസിൽ ചേരും

കത്വ കേസ് അഭിഭാഷക ദീപികാ സിങ് രജാവത്ത് നാളെ കോൺഗ്രസിൽ ചേരും

ഡൽഹി: അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ ദീപിക സിങ്​ രജാവത്ത്​ കോൺഗ്രസിലേക്ക്​. ഒക്​ടോബർ പത്തിന്​ ജമ്മുവിൽ വെച്ച്​ നടക്കുന്ന ചടങ്ങിൽ കോൺഗ്രസിൽ ചേരുമെന്ന്​ ദീപിക സിങ്​ ഔദ്യോഗികമായി അറിയിച്ചു. ചടങ്ങിലേക്ക്​ എല്ലാവരേയും സ്വാഗതം ചെയ്​തുള്ള കത്തും ദീപിക പങ്കു​വെച്ചിട്ടുണ്ട്​.ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്​ട്രീയ പാർട്ടിയിൽ ചേരുന്നുവെന്നും എല്ലാവരേയും ചടങ്ങിൽ പ​ങ്കെടുക്കുവാൻ ക്ഷണിക്കുന്നുവെന്നും ദീപിക ഫേസ്​ബുക്കിൽ പങ്കുവെച്ച കത്തിൽ പറയുന്നു.

കത്വ കേസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായതിലൂടെയാണ് ദീപിക ദേശീയ ശ്രദ്ധയാകർഷിച്ചത്. കേസിന്റെ വിചാരണ കശ്മീരിൽ നിന്ന് പഞ്ചാബിലേക്ക് മാറ്റാൻ നിയമപോരാട്ടം നടന്നത് ദീപികയുടെ കൂടി നേതൃത്വത്തിലായിരുന്നു.

Leave A Reply
error: Content is protected !!