ലംഖിപൂരിൽ രാജ്യവ്യാപക പ്രതിഷേധത്തിന് കർഷക സംഘടനകൾ

ലംഖിപൂരിൽ രാജ്യവ്യാപക പ്രതിഷേധത്തിന് കർഷക സംഘടനകൾ

ഡെൽഹി: ലലഖിംപൂർഖേരി കർഷകക്കൊലയിൽ ബിജെപി സർക്കാരുകൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷകർ. അഞ്ചിന സമരപരിപാടികളുമായി രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് സംയുക്ത കിസാൻ മോർച്ച തീരുമാനം.ഓക്ടോബർ 12 ന് ലഖിംപൂരിൽ പ്രതിഷേധ പരിപാടി നടത്തും.

കർഷക രക്തസാക്ഷിത്വ ദിനമായി ആചരിക്കും. 15 ന് രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കോലം കത്തിക്കും. 18 ന് രാജ്യവ്യാപക റെയിൽ ഉപരോധവും 26 ന് ലക്നൗവിൽ മഹാപഞ്ചായത്തും പ്രഖ്യാപിച്ചു.

18ന് രാജ്യത്തുടനീളം ട്രെയിനുകൾ തടയാനും പദ്ധതിയുണ്ട്. ബിജെപിയുടെ കർഷകദ്രോഹ നയങ്ങളെക്കുറിച്ച് ദേശവ്യാപകമായി പ്രതിഷേധമുയർത്തുകയാണ് ഇതുവഴി കിസാൻ മോർച്ച ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശിൽ സർക്കാരിനെതിരെ ജനരോഷം ഇളക്കാനായി ലഖ്‌നൗവിൽ 26ന് മഹാപഞ്ചായത്തും സംഘടിപ്പിക്കുമെന്ന് കിസാൻ മോർച്ച അറിയിച്ചു.

Leave A Reply
error: Content is protected !!