ഭക്ഷ്യക്ഷാമം; ശ്രീലങ്കയിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു

ഭക്ഷ്യക്ഷാമം; ശ്രീലങ്കയിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു

കൊളംബോ: കടുത്ത ഭക്ഷ്യക്ഷാമത്തെ തുടർന്ന് ശ്രീലങ്കയിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു.ഇതേതുടർന്ന് രാജ്യത്തെ അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞു.ഭക്ഷ്യവസ്തുക്കൾ പൂഴ്‌ത്തി വെയ്‌ക്കുന്നത് തടയാനാണ് സർക്കാർ നടപടി.

പാൽപ്പൊടി, ഗോതമ്പ് പൊടി, പഞ്ചസാര, എൽപിജി തുടങ്ങിയവയുടെ വില നിയന്ത്രണമാണ് പിൻവലിച്ചത്. ഇതോടെ ആവശ്യ സാധനങ്ങളുടെ വിലയിൽ 37 ശതമാനത്തോളം വർദ്ധനവ് ഉണ്ടാവും. എന്നാൽ ഇത് രാജ്യത്തെ കൂടുതൽ കുഴപ്പത്തിലേക്ക് നയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

Leave A Reply
error: Content is protected !!