കെഎസ്ആര്‍ടിസി മുന്‍ ചീഫ് എന്‍ജിനീയര്‍ ആര്‍. ഇന്ദുവിനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് പരിശോധനാ റിപ്പോര്‍ട്ട്

കെഎസ്ആര്‍ടിസി മുന്‍ ചീഫ് എന്‍ജിനീയര്‍ ആര്‍. ഇന്ദുവിനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് പരിശോധനാ റിപ്പോര്‍ട്ട്

കെഎസ്ആര്‍ടിസി മുന്‍ ചീഫ് എന്‍ജിനീയര്‍ ആര്‍. ഇന്ദുവിനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ നിര്‍മാണത്തില്‍ വീഴ്ച വരുത്തിയതില്‍ 1.39 കോടിയുടെ നഷ്ടമുണ്ടായി. ഈ പണം ആര്‍. ഇന്ദുവില്‍ നിന്നും ഈടാക്കണമെന്നും ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എറണാകുളം ഡിപ്പോയിലെ കെട്ടിട നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ ഗുരുതര ആക്ഷേപങ്ങളാണ് ആര്‍. ഇന്ദുവിനെതിരെ ഉയര്‍ത്തിയിട്ടുള്ളത്. അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മാണത്തില്‍ പ്രവര്‍ത്തി പദേശം പരിശോധിക്കാതെ എസ്റ്റിമേറ്റ് തയ്യാറാക്കി. നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ ബേസ്‌മെന്റിന് ഗുരുതരമായ പ്രശ്‌നമുണ്ടായിട്ടും റിപ്പോര്‍ട്ട് ചെയ്തില്ല.

Leave A Reply
error: Content is protected !!