മനുഷ്യമനസുകളിൽ സ്‌നേഹത്തിന്റെ വിസ്‌മയം തീർക്കുന്ന മാതൃകാലോകമാണ് ഡിഫറന്റ് ആർട് സെന്ററെന്ന് മന്ത്രി

മനുഷ്യമനസുകളിൽ സ്‌നേഹത്തിന്റെ വിസ്‌മയം തീർക്കുന്ന മാതൃകാലോകമാണ് ഡിഫറന്റ് ആർട് സെന്ററെന്ന് മന്ത്രി

മാജിക് അക്കാഡമിയും നബാർഡും സംയുക്തമായി ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ അമ്മമാർക്ക് നടപ്പിലാക്കുന്ന സ്വയം തൊഴിൽ പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി വീണ ജോർജ് .മനുഷ്യമനസുകളിൽ സ്‌നേഹത്തിന്റെ വിസ്‌മയം തീർക്കുന്ന മാതൃകാലോകമാണ് ഡിഫറന്റ് ആർട് സെന്ററെന്ന് മന്ത്രി പറഞ്ഞു.

നബാർഡ് സി.ജി.എം പി. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ മുഖ്യാതിഥിയായി. പരിശീലനങ്ങളുടെ അനുമതിപത്രം സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, മാജിക് അക്കാഡമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിന് കൈമാറി. ചടങ്ങിൽ ടി.സി.എസ് വൈസ് പ്രസിഡന്റ് ദിനേശ് പി. തമ്പി, ഡോ. മുഹമ്മദ് അഷീൽ എന്നിവർ പങ്കെടുത്തു. ഗോപിനാഥ് മുതുകാട് സ്വാഗതവും കരിസ്‌മ പ്രസിഡന്റ് സൊഹ്ര മമ്മു നന്ദിയും പറഞ്ഞു.ഡിഫറന്റ് ആർട് സെന്ററിലെ നൂറോളം വരുന്ന ഭിന്നശേഷിക്കുട്ടികളുടെ അമ്മമാർക്ക് ആദ്യഘട്ടത്തിൽ മെഴുകുരൂപങ്ങളുടെ നിർമാണം, കുട നിർമാണം, എംബ്രോയിഡറി, ജൂട്ട് ബാഗ് നിർമാണം എന്നിവയിലാണ് പരിശീലനം നൽകുന്നത്.

Leave A Reply
error: Content is protected !!