സഭകള്‍ ഒന്നാകണമെന്ന കോടതിയുടെ ആവശ്യത്തോട് യോജിക്കാനാകില്ലെന്ന് യാക്കോബായ സഭ

സഭകള്‍ ഒന്നാകണമെന്ന കോടതിയുടെ ആവശ്യത്തോട് യോജിക്കാനാകില്ലെന്ന് യാക്കോബായ സഭ

സഭകള്‍ ഒന്നാകണമെന്ന കോടതിയുടെ ആവശ്യത്തോട് യോജിക്കാനാകില്ലെന്ന് യാക്കോബായ സഭ. ഓര്‍ത്തഡോക്‌സ് സഭാ വിഭാഗത്തിന് സ്വതന്ത്രസഭയായി മുന്നോട്ടുപോകാം. വിധിയിലെ വിയോജിപ്പ് കോടതിയെ അറിയിക്കുമെന്നും യാക്കോബായ സഭ അറിയിച്ചു.

പാത്രിയാര്‍ക്കീസ് ബാവയെ അംഗീകരിക്കാതെ സഭകളൊന്നാകില്ലെന്ന് യാക്കോബായ സഭാ കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.1934ലെ ഭരണഘടനയനുസരിച്ച് മാത്രം സഭകള്‍ ഒന്നാകണമെന്ന് പറയുന്നതിനോട് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ഇത് യോജിച്ച ശേഷം പിരിഞ്ഞ സഭയാണ്. അതുകൊണ്ട്, അവര്‍ക്ക് വേണ്ടത് സ്വതന്ത്രസഭയാണ്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അവരുടെ അവരുടെ ദേവാലയങ്ങളുമായി മുന്നോട്ടുപോകാം’. ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.സഭാ ഐക്യമെന്ന കോടതി നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഔദ്യോഗികമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ യാക്കോബായ സഭാ അധികൃതര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!