ജെൻഡർ അവബോധ പരിപാടിയുടെ ആദ്യഘട്ട പരിശീലനത്തിന് തുടക്കം കുറിച്ചു

ജെൻഡർ അവബോധ പരിപാടിയുടെ ആദ്യഘട്ട പരിശീലനത്തിന് തുടക്കം കുറിച്ചു

ജെൻഡർ അവബോധ പരിപാടിയുടെ ആദ്യഘട്ട പരിശീലനത്തിന് തുടക്കം കുറിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിലാണ്
പരിപാടി .ജില്ലാ മിഷൻ ജീവനക്കാർക്കും സഹസംവിധാനത്തിലെ പ്രവർത്തകർക്കും ജെൻഡർ അവബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് .

മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വി.ആർ. അജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ആർ. ബീന, ശരത്ത് കുമാർ എന്നിവർ സംസാരിച്ചു. 225 പേർക്ക് രണ്ട് ദിവസങ്ങളിലായി പരിശീലനം നൽകും. കുടുംബശ്രീ സംസ്ഥാന ആർ.പിമാരായ സാവിത്രി, അനിത, രമ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

Leave A Reply
error: Content is protected !!