ആയുഷ്മാൻ ഖുറാനയുടെ പുതിയ ചിത്രം ആക്ഷൻ ഹീറോ: ടീസർ കാണാം

ആയുഷ്മാൻ ഖുറാനയുടെ പുതിയ ചിത്രം ആക്ഷൻ ഹീറോ: ടീസർ കാണാം 

 

ആയുഷ്മാൻ ഖുറാന തന്റെ വരാനിരിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ആക്ഷൻ ഹീറോ എന്നാണ് ചിത്രത്തിൻറെ പേര്. ചിത്രത്തിൻറെ ടീസറും പങ്കുവച്ചു. നീരജ് യാദവിനൊപ്പം ചേർന്ന് എഴുതിയ അനിരുദ്ധ് അയ്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വാണി കപൂറിനൊപ്പം അഭിനയിച്ച തന്റെ ചിത്രം ചണ്ഡീഗഡ് കരേ ആഷിക്കി ഡിസംബർ 10 ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ആയുഷ്മാൻ ഖുറാന അടുത്തിടെ പ്രഖ്യാപിച്ചു. ഇപ്പോൾ താരം തന്റെ പുതിയ ചിത്രം ആക്ഷൻ ഹീറോ പ്രഖ്യാപിച്ചു 2022 ൽ ചിത്രം റിലീസ് ചെയ്യും.

ആക്ഷൻ ഹീറോ നർമ്മബോധമുള്ള ഒരു ആക്ഷേപഹാസ്യ ചിത്രമാണ്. ആയുഷ്മാൻ ഖുറാന ഒരു ആക്ഷൻ ചിത്രത്തിൽ അഭിനയിക്കുന്നത്ഇത് ആദ്യമായാണ് . സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ, അദ്ദേഹം പറഞ്ഞു, “ആക്ഷൻ ഹീറോയുടെ തിരക്കഥ എനിക്ക് തൽക്ഷണം ഇഷ്ടപ്പെട്ടു. ഇത് രസകരമാണ്, അത് പുതുമയുള്ളതാണ്” അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും യുകെയിലുമായിരിക്കും ചിത്രീകരണം.

Leave A Reply
error: Content is protected !!