ജെല്ലിക്കട്ടിന്റെ മൊഴിമാറ്റത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ജെല്ലിക്കട്ടിന്റെ മൊഴിമാറ്റത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ജെല്ലിക്കട്ടിന്റെ മൊഴിമാറ്റത്തിന്റെ ട്രെയിലര്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.
ചിത്രം കന്നഡയിലെത്തുമ്പോൾ ഭക്ഷകരു എന്ന പേരിലാണ്. ആമസോണ്‍ പ്രൈം വീഡിയോസിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. ഇന്ത്യയുടെ ഓസ്‍കാര്‍ എൻട്രിയായ ചിത്രമായിരുന്നു ജല്ലിക്കട്ട്. 2011 ന് ശേഷം മലയാളത്തില്‍ നിന്ന് ഓസ്‌കാര്‍ എന്‍ട്രി ലഭിക്കുന്നത് ജല്ലിക്കട്ടിനാണ്.

ലിജോയുടെ ജല്ലിക്കട്ട് എന്ന ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത് ടൊറോന്റോ ചലച്ചിത്രോത്സവത്തിലായിരുന്നു. മികച്ച പ്രതികരണമായിരുന്നു ആദ്യ പ്രദര്‍ശനത്തില്‍ തന്നെ ജല്ലിക്കട്ടിന് ലഭിച്ചത്.മലയാളത്തിൽ ജല്ലിക്കട്ട് എന്ന ചിത്രം നിര്‍മിച്ചത് ഒ തോമസ് പണിക്കര്‍ ആണ്.

ആന്റണി വര്‍ഗീസ്, ചെമ്പൻ വിനോദ് ജോസ്, സാബുമോൻ തുടങ്ങിയവരാണ് ജല്ലിക്കട്ടില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. പ്രശാന്ത് പിള്ള ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 2020ല്‍ ജെല്ലിക്കട്ട് എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ലിജോ പല്ലിശ്ശേരിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

Leave A Reply
error: Content is protected !!