അമ്മയായതിന്റെ സന്തോഷവും ഒപ്പം ആശങ്കയും പങ്കുവെച്ച് നടി ഡിംപിള്‍ റോസ്

അമ്മയായതിന്റെ സന്തോഷവും ഒപ്പം ആശങ്കയും പങ്കുവെച്ച് നടി ഡിംപിള്‍ റോസ്

അമ്മയായതിന്റെ സന്തോഷവും ഒപ്പം ആശങ്കയും പങ്കുവെച്ച് നടി ഡിംപിള്‍ റോസ്
. ഒരമ്മയ്ക്കും ഈ അവസ്ഥ വരരുതേ എന്ന് തോന്നിപ്പോയ നിമിഷങ്ങളാണ് ഉണ്ടായതെന്നും പ്രെഗ്നന്‍സി സ്റ്റോറിയുടെ തുടര്‍ച്ചയായി പങ്കുവെച്ച വീഡിയോയില്‍ ഡിംപിള്‍ പറയുന്നു.

ഡിംപിള്‍ റോസ് വീഡിയോയില്‍ പറയുന്നതിങ്ങനെ:

മറ്റൊരു അമ്മയ്ക്കും ഈ അവസ്ഥ വരരുതെ എന്ന് തോന്നിപ്പോയ നിമിഷങ്ങളാണ് പിന്നാലെയെത്തിയത്. കുഞ്ഞിനെ പോലും കാണാന്‍ കഴിഞ്ഞില്ല. കുഞ്ഞുങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കി പൊതിഞ്ഞെടുത്ത് ഓടുന്നതാണ് ഞാന്‍ കണ്ടത്. എന്റെ കുടുംബാംഗങ്ങള്‍ ആരും കുഞ്ഞിനെ കണ്ടില്ല. എന്ത് കുഞ്ഞുങ്ങളാണെന്ന് എന്ന് ചോദിക്കുമ്പോള്‍ രണ്ട് ആണ്‍കുട്ടികളാണെന്ന് മറുപടി നല്‍കി.

അപ്പോഴും അവിടെ സംഭവിക്കുന്നതൊന്നും എനിക്കറിയുന്നുണ്ടായിരുന്നില്ല. മമ്മിയെ കാണണം എന്ന് പറഞ്ഞിട്ടും കുറേ നേരം കഴിഞ്ഞാണ് കണ്ടത്. പലരും എന്തൊക്കെയോ ഒളിപ്പിക്കും പോലെ തോന്നി. എന്താ പ്രശ്നം മമ്മീ എന്ന് ഒടുവില്‍ ആകാംക്ഷയോടെ ചോദിക്കുമ്പോള്‍ ആ സത്യം എന്നോട് പറഞ്ഞു. അഞ്ചര മാസത്തിലാണ് അവരെ പ്രസവിച്ചത്.

ആവശ്യത്തിനുള്ള ഭാരം ആകാനുള്ള സമയം കിട്ടിയിട്ടില്ലായിരുന്നു. ആദ്യത്തെ കുഞ്ഞിന് 900 ഗ്രാം ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ ആളിന് 840 ഗ്രാമും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റേതായ ആരോഗ്യ പ്രശ്നങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നു എന്നും മമ്മി പറഞ്ഞു. ഇതെല്ലാം പറഞ്ഞിട്ട് ഒടുവില്‍ ഒരു കുഞ്ഞിന്റെ ശവമടക്ക് കഴിഞ്ഞിട്ടാണ് വന്നതെന്ന് മമ്മി പറഞ്ഞു.

അത് കൂടി കേട്ടപ്പോള്‍ തകര്‍ന്നു പോയി. ഡെലിവറി കഴിഞ്ഞ സമയം തൊട്ട് രണ്ട് കണ്‍മണികളെ വളര്‍ത്തുന്നത് സ്വപ്നം കണ്ടവളാണ് ഞാന്‍. അപ്പോഴാണ് ഒരാളുടെ അടക്ക് കഴിഞ്ഞുവെന്ന് മമ്മി പറയുന്നത്. അവന്റെ മുഖം പോലും ഞാന്‍ കണ്ടില്ല.

Leave A Reply
error: Content is protected !!