എഞ്ചിനീയറിംഗ് റാങ്ക് ജേതാവിനെ ആദരിച്ചു

എഞ്ചിനീയറിംഗ് റാങ്ക് ജേതാവിനെ ആദരിച്ചു

വടക്കാഞ്ചേരി: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഒന്നാം റങ്ക് നേടിയ ഫൈസ് ഹാഷിമിനെ എസ് വൈ എസ് തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. വടക്കാഞ്ചേരിയിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ നടന്ന ചടങ്ങില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പി യു ഷെമീര്‍ എറിയാട് ഉപഹാരം നല്‍കി.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന  ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ റാങ്ക് ജേതാവ് ഫൈസ് ഹാഷിമിനെ ഫോണില്‍  വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഐ പി എഫ് റീജിയണ്‍ ഡയറക്ടര്‍ ഡോ.അബൂത്വാഹിര്‍ വരവൂര്‍, എസ് എസ് എഫ് മുന്‍ ജില്ലാ പ്രസിഡന്‍റ് റാഫിദ് സഖാഫി,അഡ്വ.ബദറുദ്ദീന്‍ അഹ്മദ്, അബ്ദുല്‍ ഹകീം ഓട്ടുപാറ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply
error: Content is protected !!