മല്ലപ്പള്ളി ശാസ്താം കോയിക്കല്‍ -മുരണി റോഡ് തകര്‍ന്നു

മല്ലപ്പള്ളി ശാസ്താം കോയിക്കല്‍ -മുരണി റോഡ് തകര്‍ന്നു

മല്ലപ്പള്ളി: മല്ലപ്പള്ളിയില്‍ നിന്ന് വായ്പ്പൂര്,​ ചുങ്കപ്പാറ എരുമേലി ഭാഗങ്ങളിലേക്ക് പോകാന്‍ എളുപ്പമാര്‍ഗമായ ശാസ്താം കോയിക്കല്‍ -മുരണി റോഡ് തകര്‍ന്നു.ടോറസ് വാഹനങ്ങളുടെ അമിത പാച്ചിലാണ് റോഡ് തകരാന്‍ പ്രധാന കാരണം. രാത്രിയും,​ പുലര്‍ച്ചെയുമായി നിരവധി വാഹനങ്ങള്‍ ഈ റൂട്ടില്‍ നിയന്ത്രണമില്ലാതെ പോവുന്നതായും പരാതിയുണ്ട്. അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിച്ചിട്ട് നാളുകളായെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.ഇരുചക്ര വാഹനങ്ങള്‍ക്കോ ചെറു വാഹനങ്ങള്‍ക്കോ ഈ റോഡ് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എത്രയും പെട്ടന്ന് റോഡ് നവീകരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply
error: Content is protected !!