“പൗരാണികമായ, തകർന്ന ഒരു റെയിൽവേ ട്രാക്കിലാണ് ഞാനിരിക്കുന്നത്. ദയവായി ആരുമിത് ഉപയോഗത്തിലുള്ള ഒരു റെയിൽവേ ട്രാക്കിൽ പരീക്ഷിക്കരുത്,”

“പൗരാണികമായ, തകർന്ന ഒരു റെയിൽവേ ട്രാക്കിലാണ് ഞാനിരിക്കുന്നത്. ദയവായി ആരുമിത് ഉപയോഗത്തിലുള്ള ഒരു റെയിൽവേ ട്രാക്കിൽ പരീക്ഷിക്കരുത്,”

മലയാളത്തിന്റെ പ്രിയ നടി സംവൃതസുനിൽ ഷെയർ ചെയ്ത പുതിയ ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്.

ചിത്രത്തിൽ ഒരു റെയിൽ പാളത്തിൽ ചിരിച്ചുകൊണ്ട് ഇരിക്കുന്ന സംവൃതയെ കാണാം. “പൗരാണികമായ, തകർന്ന ഒരു റെയിൽവേ ട്രാക്കിലാണ് ഞാനിരിക്കുന്നത്. ദയവായി ആരുമിത് ഉപയോഗത്തിലുള്ള ഒരു റെയിൽവേ ട്രാക്കിൽ പരീക്ഷിക്കരുത്,” സംവൃത കുറിക്കുന്നു.

കുടുംബത്തിന്റെയും തന്റെയും ചിത്രങ്ങൾ ഇടയ്ക്കു ആരാധകരുമായി പങ്കുവക്കാറുണ്ട് താരം . വിവാഹ ശേഷം ഭർത്താവ് അഖിലിനൊപ്പം അമേരിക്കയിലാണ് സംവൃത. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ സംവൃത പങ്കുവയ്ക്കാറുണ്ട്.സംവൃതയ്ക്ക് രണ്ടുമക്കളാണ്. മൂത്ത മകൻ അഗസ്ത്യയ്ക്ക് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അനിയനായി മറ്റൊരു കുഞ്ഞ് കൂടി എത്തുന്നത്. ഈ സന്തോഷം സംവൃത സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

Leave A Reply
error: Content is protected !!