അന്‍പതിനായിരം പൂമീന്‍ മത്സ്യക്കുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ചു

അന്‍പതിനായിരം പൂമീന്‍ മത്സ്യക്കുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ചു

മലപ്പുറം: ഫിഷറീസ് വകുപ്പിന്റെ ഓപ്പണ്‍വാട്ടര്‍ റാഞ്ചിങ് പദ്ധതിയുടെ ഭാഗമായി താനൂര്‍ പൂരപ്പുഴയില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഒട്ടുംപുറത്ത് നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും മത്സ്യത്തൊഴിലാളികളുടെ വരുമാനം ഉയര്‍ത്താനും ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഓപ്പണ്‍ വാട്ടര്‍ റാഞ്ചിങ് പദ്ധതിയുടെ ഭാഗമായാണ് അമ്പതിനായിരം പൂമീന്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

നഗരസഭ അംഗങ്ങളായ കെ.പി നിസാമുദ്ദീന്‍ വി.പി ബഷീര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.പി ഗ്രേസി, എഫ്. ഒ ഇബ്രാഹിംകുട്ടി, കോഡിനേറ്റര്‍ കെ. അലീന അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ഒ. പി സുരഭില ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു

Leave A Reply
error: Content is protected !!