അനിയൻ പകർത്തിയ ചിത്രങ്ങളുമായി അനന്യ

അനിയൻ പകർത്തിയ ചിത്രങ്ങളുമായി അനന്യ

മലയാളത്തിലേക്ക് തിരികെ വരികയാണ് നടി അനന്യ . പൃഥ്വിരാജ് നായകനാകുന്ന ചിത്രം ഭ്രമത്തിലൂടെയാണ് താരത്തിന്റെ ശക്തമായ തിരിച്ചുവരവ്. ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ ഭാര്യയുടെ വേഷത്തിലാണ് അനന്യ എത്തുന്നത്.
രസകരമായ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം.

തന്റെ സഹോദരനും അവതാരകനും നടനുമായ അർജുൻ ഗോപാൽ ആണ് ഇത് പകർത്തിയത്. “കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപ്പോൾ. അവൻ പറഞ്ഞു ഇതെല്ലാം വേൾഡ് ക്ലാസ് പിക്ച്ചേഴ്സ് ആണെന്ന്,” സഹോദരൻ എടുത്ത ചിത്രങ്ങൾക്ക് അനന്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ.

‘ പോസിറ്റീവ്’ എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു അനന്യ എന്ന ആയില്യ ജി. നായരുടെ സിനിമാ അരങ്ങേറ്റം.

Leave A Reply
error: Content is protected !!