സാരിയിൽ തിളങ്ങി നിൽക്കുന്ന നടി രാകുൽ പ്രീത് സിങ്

സാരിയിൽ തിളങ്ങി നിൽക്കുന്ന നടി രാകുൽ പ്രീത് സിങ്

സാരിയിൽ തിളങ്ങി നിൽക്കുന്ന നടി രാകുൽ പ്രീത് സിങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പുതിയ സിനിമയുടെ അന്നൗൺസ് ചടങ്ങിലെത്തിയതായിരുന്നു താരം. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ കലക്‌ഷനിൽ നിന്നുള്ള സാരിയാണ് താരം ധരിച്ചത് .

1.35 ലക്ഷം രൂപ വിലവരുന്ന പിങ്ക ഷെയ്ഡിലുള്ള സാരിയിൽ മൾട്ടി സീക്വിനുകൾ അഴക് ചാർത്തുന്നു. പിങ്ക് ബാക്‌ലസ് ബ്ലൗസ് ആണ് പെയര്‍ ചെയ്തിരിക്കുന്നത്. സ്ട്രാപ്പും സ്വീറ്റ്‌ഹാർട്ട് നെക്‌ലൈനും ബ്ലൗസിന് കൂടുതൽ ഭംഗി നൽകുന്നു.

സാരിയുടെ നിറവുമായി യോജിക്കുന്ന കമ്മലും മോതിരവുമാണ് ധരിച്ചിരിക്കുന്നത്. മുടി ഇരുവശത്തേക്കും പകുത്തിയിട്ടത് സ്റ്റൈൽ കൂട്ടി. പിങ്ക് ലിപ്സ്റ്റിക്കും ഐ ഷാഡോയും സാരിയുമായി ചേർന്ന് പോകുന്നു. കന്നട ചിത്രം ഗില്ലിയിലൂടെയാണ് രാകുൽ പ്രീത് സിംഗ് സിനിമാ രംഗത്തേയ്ക്ക് കടന്നുവരുന്നത്‌.

Leave A Reply
error: Content is protected !!