രണ്ടു വർഷമായിട്ടും കിഴക്കേനട – അട്ടിയില്‍ റോഡ് നിര്‍മ്മാണം ഇഴയുന്നു

രണ്ടു വർഷമായിട്ടും കിഴക്കേനട – അട്ടിയില്‍ റോഡ് നിര്‍മ്മാണം ഇഴയുന്നു

അമ്ബലപ്പുഴ: അമ്ബലപ്പുഴ കിഴക്കേനട – അട്ടിയില്‍ റോഡ് നിര്‍മ്മാണം രണ്ടുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായില്ല. അമ്ബലപ്പുഴയില്‍ നിന്ന് കട്ടക്കുഴി, കൊപ്പാറക്കടവ് വരെ എളുപ്പത്തില്‍ പോകാന്‍ കഴിയുന്ന റോഡാണിത്. പി.ഡബ്ല്യു.ഡി നിര്‍മ്മിക്കുന്ന റോഡില്‍ പൂഴിയും മെറ്റലും നിരത്തിയെങ്കിലും ടാറിംഗ് ആരംഭിക്കാനായിട്ടില്ല. ഇതുമൂലം രണ്ടുവര്‍ഷമായി ജനങ്ങള്‍ ദുരിതം പേറുകയാണ്.

റോഡ് നിര്‍മ്മാണത്തിനിടെ പല പ്രാവശ്യം കല്‍ക്കെട്ടുകള്‍ ഇടിഞ്ഞിരുന്നു. റോഡിനടിയില്‍ കൂടി പോകുന്ന ഗാര്‍ഹിക കുടിവെള്ള പൈപ്പ് പൊട്ടുന്നതും നിത്യസംഭവമാണ്.പല സ്ഥലത്തും മഴവെള്ളം കെട്ടിക്കിടന്ന് വലിയ കുഴികളും രൂപപ്പെട്ടു. ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ചാല്‍ പോലും ഇതുവഴി വരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും വേഗം റോഡ് ടാറ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply
error: Content is protected !!