കമ്പ്യൂട്ടര്‍ (വേര്‍ഡ് പ്രോസസിംഗ്) പരീക്ഷ നവംബര്‍ 15 മുതല്‍

കമ്പ്യൂട്ടര്‍ (വേര്‍ഡ് പ്രോസസിംഗ്) പരീക്ഷ നവംബര്‍ 15 മുതല്‍

കേരളാ ഗവണ്‍മെന്റ് ടെക്നിക്കല്‍ എക്സാമിനേഷന്‍ (കൊമേഴ്സ് ഗ്രൂപ്പ്) കമ്പ്യൂട്ടര്‍ (വേര്‍ഡ് പ്രോസസിംഗ്) പരീക്ഷ നവംബര്‍ 15 മുതല്‍ എല്‍.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളില്‍ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. അപേക്ഷ നല്‍കിയിട്ടുള്ള പരീക്ഷാര്‍ഥികള്‍ക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലെ KGTE2021 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി ഫീസടച്ച് സ്വീകാര്യമായ പരീക്ഷാസമയവും തിയതിയും തെരഞ്ഞെടുക്കാം.

മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമങ്ങളില്‍ ഏതെങ്കിലുമൊന്ന് സെലക്ട് ചെയ്തവര്‍ക്കു മാത്രമേ പരീക്ഷയില്‍ പങ്കെടുക്കാനാകൂ. ഇത്തരത്തില്‍ സമയക്രമം തിരഞ്ഞെടുത്തവര്‍ക്ക് രജിസ്ട്രേഷന്‍ സ്ലിപ്പ് ലഭിക്കും. ഈ രജിസ്ട്രേഷന്‍ സ്ലിപ്പും പരീക്ഷാഭവനില്‍ നിന്നും ലഭിച്ച ഹാള്‍ടിക്കറ്റും പരീക്ഷാ സമയത്ത് ഹാജരാക്കണം. മലയാളം ലോവര്‍, മലയാളം ഹയര്‍, ഇംഗ്ലീഷ് ലോവര്‍, ഇംഗ്ലീഷ് ഹയര്‍ എന്നീ വിഷയങ്ങള്‍ക്ക് ഇത്തരത്തില്‍ പ്രത്യേകമായി സമയം തെരഞ്ഞെടുക്കണം.

ഫീസടക്കാനും സമയക്രമം തെരഞ്ഞെടുക്കാനുമുള്ള അവസരം ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 10 വരെ വെബ്സൈറ്റില്‍ ലഭിക്കും. പരീക്ഷാ ഫീസായി ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും ആണ്. വിദ്യാര്‍ഥികള്‍ തെരഞ്ഞെടുത്ത പരീക്ഷാ തിയതിയും സമയവും മാറ്റി നല്‍കുന്നതല്ല.

Leave A Reply
error: Content is protected !!