വന്യമൃഗ ശല്യം കുറയ്ക്കാന്‍ 110 കോടിയുടെ പദ്ധതി നിർദേശം

വന്യമൃഗ ശല്യം കുറയ്ക്കാന്‍ 110 കോടിയുടെ പദ്ധതി നിർദേശം

തിരുവനന്തപുരം : വന്യ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മധ്യമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ അനൂപ് കെ. ആര്‍, കിഴക്കന്‍ മേഖലാ സിസിഎഫ് കെ. വിജയാനന്ദന്‍, പരിസ്ഥിതി സംരക്ഷകന്‍ ബാല സുബ്രഹ്‌മണ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനം തയ്യാറാക്കിയത്.

പദ്ധതി നടപ്പിലാക്കാന്‍ 110 കോടിയാണ് പ്രതീക്ഷിക്കുന്നത്. മുമ്പുള്ള വര്‍ഷങ്ങളിലെ പഠനത്തില്‍ നിന്ന് വ്യത്യസ്തമായി മേഖല തിരിച്ച് ഓരോ പരിഹാര മാര്‍ഗ്ഗങ്ങളാണ് ഈ പഠനം നിര്‍ദേശിക്കുന്നത്.

കാട്ടാന ശല്യം രൂക്ഷമായ മൂന്നാറിലും ആറളത്തും വാളയാറിലും പ്രത്യേക ഉപകരണം വെച്ചുപിടിപ്പിക്കാനാണ് പഠനത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായ വയനാട്ടിലും കോഴിക്കോടുമാവട്ടെ കാട്ടുപന്നിയെ കൊല്ലുന്നതും ഗ്രാമങ്ങളിലേക്ക് ഇവ കടക്കുന്നത് തടയാന്‍ വേലി കെട്ടുന്നതും മറ്റുമാണ് പരിഹാര മാര്‍ഗ്ഗമായി മുന്നോട്ടുവെച്ച നിർദേശം.

Leave A Reply
error: Content is protected !!