“ബാപ്പുജിയുടെ കാല്‍പ്പാടുകളിലൂടെ” ഗാന്ധി സ്മൃതി യാത്രക്ക് സ്വീകരണം നല്‍കി

“ബാപ്പുജിയുടെ കാല്‍പ്പാടുകളിലൂടെ” ഗാന്ധി സ്മൃതി യാത്രക്ക് സ്വീകരണം നല്‍കി

ആലുവ:”ബാപ്പുജിയുടെ കാല്‍പ്പാടുകളിലൂടെ” എന്ന മുദ്രാവാക്യമുയര്‍ത്തി കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്‍റ് വി.സി. കബീര്‍ മാസ്റ്റര്‍ നയിക്കുന്ന ഗാന്ധി സ്മൃതി യാത്രക്ക് ആലുവ നിയോജക മണ്ഡലം കമ്മിറ്റി വരവേല്‍പ്പ് നല്‍കി. മഹാത്മാ ഗാന്ധി സന്ദര്‍ശനം നടത്തിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് യാത്ര .

യു.സി കോളജില്‍ നടന്ന സ്വീകരണ സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബി.എ. അബ്​ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്‍റ് ഹരിദാസ് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ വി.പി. സജീന്ദ്രന്‍, വി.പി. ജോര്‍ജ്‌, സി.പി. ജോയി, വി.കെ. ഷാനവാസ്, ടി.ജി. സുനില്‍, സുരേഷ് മുട്ടത്തില്‍, ടി.ജെ. ടൈറ്റസ്, ബാബു കൊല്ലംപറമ്ബില്‍, എ.എം. അലി, വി.ഐ. കരീം, റഷീദ് കൊടിയന്‍, ജോര്‍ജ് ജോണ്‍ വാലത്ത്, പി.എച്ച്‌.എം. ത്വല്‍ഹത്ത് എന്നിവര്‍ സംസാരിച്ചു.

Leave A Reply
error: Content is protected !!