ചേച്ചിയ്ക്കൊപ്പമുള്ള ഡബ്മാഷ് വിഡിയോ പങ്കുവെച്ചു ഗായിക ജ്യോത്സന

ചേച്ചിയ്ക്കൊപ്പമുള്ള ഡബ്മാഷ് വിഡിയോ പങ്കുവെച്ചു ഗായിക ജ്യോത്സന

ഡബ്സ്മാഷ് വിഡിയോ പങ്കിട്ട് ഗായിക ജ്യോത്സ്ന.ജ്യോത്സ്നയുടെ പ്രകടനം ചേച്ചി വീണയ്ക്കൊപ്പമാണ്. ‘മൂക്കില്ല രാജ്യത്ത്’ എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാറും സിദ്ദിഖും തമ്മിലുള്ള സംഭാഷണ ഭാഗമാണ് ജ്യോത്സനയും വീണയും ചേർന്ന് ഡബ്സ്മാഷ് ചെയ്തത്.
ജ്യോത്സ്ന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ് .

രസകരമായ പ്രതികരണങ്ങളാണു വീഡിയോയ്ക്ക് ലഭിക്കുന്നത്. ‘ഒരു ചെറിയ സെൽഫ് ഗോൾ വിത്ത് സഹോദരി’ എന്ന അടിക്കുറിപ്പോടെയാണ് ജ്യോത്സ്ന ഡബ്സ്മാഷ് വിഡിയോ പങ്കുവച്ചത്.

കീർത്തി സുരേഷ്, വിധു പ്രതാപ്, ശിൽപ ബാല, രഞ്ജിനി ജോസ്, ബെന്നി ദയാൽ തുടങ്ങി പ്രമുഖരുൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങളുമായ് രംഗത്തെത്തിയത്. ജ്യോത്സ്നയും ചേച്ചിയും ഒരുമിച്ചുള്ള വിഡിയോ ആരാധകർക്കു പുത്തൻ അനുഭവമാവുകയാണ്.

Leave A Reply
error: Content is protected !!