സുരക്ഷ : ലഹരി മരുന്ന് പിടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ പുറത്തുവിടരുതെന്ന് നിര്‍ദേശം

സുരക്ഷ : ലഹരി മരുന്ന് പിടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ പുറത്തുവിടരുതെന്ന് നിര്‍ദേശം

എറണാകുളം :നഗരപരിധിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ലഹരിവേട്ട തുടര്‍ച്ചയായി നടക്കുന്ന സാഹചര്യത്തിൽ ലഹരി മരുന്ന് പിടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഡിസിപി ഐശ്വര്യ ഡോങ്കറെ. പൊലീസ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷ . കണക്കിലെടുത്താണ് ഡിസിപിയുടെ നടപടി.

പേര് വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ലഹരിമാഫിയ സംഘം ലക്ഷ്യംവയ്ക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ വിലക്കി. എസിപി, എസ്‌എച്ച്‌ഒ, സബ് ഇന്‍സ്‌പെക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

Leave A Reply
error: Content is protected !!