ഗ്യാസ് കടര്‍ ഉപയോഗിച്ച്‌ എ ടി എം കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമം

ഗ്യാസ് കടര്‍ ഉപയോഗിച്ച്‌ എ ടി എം കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമം

തൃശ്ശൂര്‍: കനറാ ബാങ്കിന്റെ മുളങ്കുന്നത്തുകാവ് ശാഖയിലെ എ ടി എം ഗ്യാസ് കടര്‍ ഉപയോഗിച്ച്‌ കവര്‍ച്ച നടത്താന്‍ ശ്രമം . എന്നാല്‍ ശ്രമം വിജയിച്ചില്ല. സംഭവസ്ഥത്ത് എത്തിയ മെഡികല്‍ കോളജ് പൊലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.എ ടി എമിന്റെ മുന്നിലെ ഷടര്‍ താഴ്ത്തിയായിരുന്നു ഗ്യാസ് കടര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്.

റോഡില്‍ ആള്‍സഞ്ചാരം ഉണ്ടായതിനെ തുടര്‍ന്ന് കവര്‍ച്ചാസംഘം ശ്രമം ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടതായാണ് നിഗമനം. എ ടി എം ചൂടാക്കി ഉരുക്കിയ ലക്ഷണങ്ങള്‍ കണ്ടെത്തി. ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ച ശേഷം ഗ്യാസ് കടറും സിലിന്‍ഡറും ബാങ്കില്‍ മുന്നിലെ കാനയില്‍ ഉപേക്ഷിച്ചാണ് സംഘം സ്ഥലം വിട്ടത്.
രാവിലെ അഞ്ചിന് എ ടി എമില്‍നിന്നു പണം എടുക്കാനെത്തിയ നാട്ടുകാരനാണ് കവര്‍ച്ചാ ശ്രമത്തിന്റെ ലക്ഷണങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!